സഹകരണ പെന്‍ഷന്‍ പദ്ധതി : സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യണം

Deepthi Vipin lal

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ സ്ഥാപനങ്ങളും പ്രത്യേക റെമിറ്റന്‍സ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി അറിയിച്ചു.

ഒരു സ്ഥാപനത്തില്‍ ഒരാളെ മാത്രം യൂസറായി നിയോഗിക്കണം. സെക്രട്ടറിയോ അല്ലെങ്കില്‍ സ്ഥാപനത്തില്‍ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ആളോ ആയിരിക്കണം യൂസര്‍. ഇനി പറയുന്ന വിവരങ്ങള്‍ ഉടനെ പെന്‍ഷന്‍ ബോര്‍ഡിലേക്കു ഇ – മെയില്‍ ചെയ്യണം :

1. സംഘത്തിന്റെ / ബാങ്കിന്റെ പേര്
2. സംഘത്തിന്റെ / ബാങ്കിന്റെ കോഡ് നമ്പര്‍
3. ഇ – മെയില്‍ ഐ.ഡി. ( സംഘത്തിന്റെ / യൂസറുടെ )
4. യൂസറുടെ പേര്
5. മൊബൈല്‍ നമ്പര്‍

മേല്‍ വിവരങ്ങള്‍ അതതു ജില്ലകള്‍ക്കായി തയാറാക്കിയ മെയില്‍ ഐ.ഡി. കളിലേക്കു മാത്രം അയയ്ക്കുക.

ജില്ല മാറിയോ പെന്‍ഷന്‍ ബോര്‍ഡിന്റെ മറ്റു മെയില്‍ ഐ.ഡി. കളിലേക്കോ അയയ്ക്കുന്ന വിവരങ്ങള്‍ പരിഗണിക്കുന്നതല്ല.

അംഗങ്ങളായ സംഘങ്ങള്‍ / ബാങ്കുകള്‍ അടയ്ക്കുന്ന പെന്‍ഷന്‍ ഫണ്ടിന്റെ കൃത്യത ഉറപ്പു വരുത്താനാണു പ്രത്യേക റെമിറ്റന്‍സ് സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത്. ഇതു ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. ഇതു നടപ്പാവുന്നതോടെ നിലവിലെ രീതിയില്‍ പെന്‍ഷന്‍ ബോര്‍ഡില്‍ ഫണ്ട് സ്വീകരിക്കില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!