സഹകരണ പരീക്ഷാ ബോർഡ് – 27,28 തീയതികളിൽ പരീക്ഷ.
സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ടൈപ്പിസ്റ്റ് പരീക്ഷകൾ ഈ മാസം 27, 28 തീയതികളിൽ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും കേന്ദ്രങ്ങൾ ഉണ്ടാകും. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറിൽ sms മുഖേനെ അറിയിക്കും. ഹാൾടിക്കറ്റ് പരീക്ഷാർത്ഥികൾക്ക് അയച്ചുകൊടുത്തുതുടങ്ങിയിട്ടുണ്ട്. ലഭിക്കാത്തവർ ഈ മാസം 22 ന് ശേഷം പരീക്ഷ ബോർഡുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0471 2468690.