സഹകരണ പരീക്ഷാ ബോർഡ്, പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു.

adminmoonam

കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. സെക്രട്ടറി, ജൂനിയർ/ സീനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷയുടെ തീയതിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ക്ലർക്ക് പരീക്ഷ ജൂലൈ 27ന് രാവിലെ 10. 30 മുതൽ 12.30 വരെയും സെക്രട്ടറി പരീക്ഷ ജൂലൈ 27 ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും നടക്കും. ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 28ന് രാവിലെ 10.30 മുതൽ 12.30 വരെയാണ്.

ജൂലൈ 8 മുതൽ ഹാൾടിക്കറ്റ് അയച്ചു തുടങ്ങും. പരീക്ഷാ വിവരങ്ങൾ അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈലിൽ എസ്. എം .എസ് ആയി അയച്ചു തുടങ്ങും. ലഭിക്കാത്തവർ ജൂലൈ 18ന് ശേഷം പരീക്ഷാ ബോർഡിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!