സഹകരണ പരീക്ഷാ ബോര്‍ഡിന്റെ കാലാവധി വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടി
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവയിലേക്കു ജൂണിയര്‍ ക്ലര്‍ക്കിന്റെയും അതിനു മുകളിലുള്ള തസ്തികകളിലേക്കുമുള്ള എല്ലാ നേരിട്ടുള്ള നിയമനങ്ങള്‍ക്കും എഴുത്തുപരീക്ഷ നടത്തുന്നത് സഹകരണ പരീക്ഷാ ബോര്‍ഡാണ്. 2017 ജനുവരി ഏഴിനു പുന:സംഘടിപ്പിക്കപ്പെട്ട പരീക്ഷാ ബോര്‍ഡിന്റെ കാലാവധി 2022 ജനുവരി ഏഴു മുതല്‍ മൂന്നു മാസത്തേക്കു ആദ്യം നീട്ടുകയുണ്ടായി. അതുകഴിഞ്ഞ് ഏപ്രില്‍ ഏഴിനു വീണ്ടും ഒരു മാസത്തേക്കു നീട്ടി. തുടര്‍ന്നു മെയ് ഏഴിനും ജൂണ്‍ ഏഴിനും കാലാവധി വീണ്ടും ഓരോ മാസത്തേക്കു കൂടി നീട്ടി. അതാണിപ്പോള്‍ ജൂലായ് ഏഴിനും നീട്ടിയിരിക്കുന്നത്.
ആര്‍.വി. സതീന്ദ്രകുമാര്‍ ( തിരുവനന്തപുരം ) ചെയര്‍മാനായ സഹകരണ പരീക്ഷാ ബോര്‍ഡില്‍ അനഘ ഷറഫ് ( തൃശ്ശൂര്‍ ), അഡ്വ. കെ. സത്യന്‍ ( തലശ്ശേരി ) എന്നിവര്‍ അംഗങ്ങളാണ്.