സഹകരണ പരിശീലന പരിപാടിയില്‍ കണ്ണൂര്‍ ഐ.സി.എം. ഒന്നാം സ്ഥാനത്ത്

moonamvazhi

2022-23 ല്‍ രാജ്യത്തു സഹകരണമേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു പരിശീലനം നല്‍കിയ സ്ഥാപനങ്ങളില്‍ കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഐ.സി.എം ) ഒന്നാം സ്ഥാനത്തെത്തി. 182 പരിശീലനപദ്ധതികളിലായി 14,118 പേര്‍ക്കാണു കണ്ണൂര്‍ ഐ.സി.എം. പരിശീലനം നല്‍കിയത്. ഇതിനു പുറമേ ധാരാളം ബോധവത്കരണപരിപാടികളും വെബിനാറുകളും ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുകയുണ്ടായി.

പരിശീലന പരിപാടിയില്‍ രാജ്യത്തെ 14 ഐ.സി.എമ്മുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ കണ്ണൂര്‍ ഐ.സി.എമ്മിനെ സഹകരണ പരിശീലനത്തിനായുള്ള ദേശീയ കൗണ്‍സിലിന്റെ ( എന്‍.സി.സി.ടി ) സെക്രട്ടറി മോഹന്‍കുമാര്‍ മിശ്ര അഭിനന്ദിച്ചു. കണ്ണൂര്‍ ഐ.സി.എം. ഡയരക്ടര്‍ എം.വി. ശശികുമാറിനയച്ച കത്തിലാണു മിശ്ര അഭിനന്ദനമറിയിച്ചത്. 2022-23 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടതിലും ഇരട്ടിയിലധികം പരിശീലനപരിപാടികള്‍ നടത്തിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പരിമിതമായ അടിസ്ഥാനസൗകര്യങ്ങളും മാനവവിഭവശേഷിയുമുള്ള കണ്ണൂര്‍ ഐ.സി.എം. കൈവരിച്ച ഈ നേട്ടം മറ്റു പരിശീലനസ്ഥാപനങ്ങള്‍ക്കു പ്രചോദനമാവട്ടെ എന്നു എന്‍.സി.സി.ടി. സെക്രട്ടറി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.