സഹകരണ- കെയർഹോം പദ്ധതിയിൽ ഒരു വീടുകൂടി..

[email protected]

കോഴിക്കോട് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് കല്ലോലിക്കൽ കല്യാണി സോമനു നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം ഈ മാസം 25ന് നടക്കും. ഏകദേശം 600 ചതുരശ്ര അടിയിലാണ് വീടു നിർമ്മിച്ചിരിക്കുന്നത്. പനക്കച്ചാലിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ കോഴിക്കോട് ജോയിൻറ് രജിസ്ട്രാർ കെ. ഉദയഭാനു താക്കോൽദാനം നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് പി.എം. തോമസ് മാസ്റ്ററും സെക്രട്ടറി ജിമ്മി ജോസും പറഞ്ഞു. കോഴിക്കോട് പ്ലാനിങ് അസിസ്റ്റൻറ് റെജിസ്ട്രർ എ.കെ. ആഗസതി അധ്യക്ഷതവഹിക്കും. ഉദ്യോഗസ്ഥരും സഹകാരികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. കഴിഞ്ഞ ഓഗസ്റ്റ് 15ന് ഉരുൾപൊട്ടലിൽ മരണപ്പെട്ട തയ്യിൽതൊടികയിൽ പ്രകാശന്റെ ആശ്രിതർക്ക് ബാങ്കിൻറെ സ്വന്തം ഫണ്ടിൽ നിന്നും നിർമിച്ചുനൽകുന്ന വീടിൻറ തറക്കല്ലിടൽ കഴിഞ്ഞദിവസം തിരുവമ്പാടി എംഎൽഎ ജോർജ് .എം .തോമസ് നിർവഹിച്ചിരുന്നതായി ബാങ്ക് ഭരണസമിതി പറഞ്ഞു.

Leave a Reply

Your email address will not be published.