സഹകരണ എക്സ്പോ: പാപ്പിനിശ്ശേരി റൂറൽ ബാങ്ക് ഫ്ലാഷ് മോബ് നടത്തി

moonamvazhi

കേരള സർക്കാരിൻറെ മൂന്നാമത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ – 2023 ന്റെ പ്രചരണാർത്ഥം പാപ്പിനിശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്കിൻറെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി .

ബാങ്ക് പ്രസിഡൻറ് ഇ.മോഹനന്റെ അധ്യക്ഷതയിൽ അസിസ്റ്റൻറ് രജിസ്ട്രാർ (പ്ലാനിങ്) സൈബുന്നിസ ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു. ബാങ്ക് സെക്രട്ടറി കെ. അംബുജാക്ഷി ബാങ്ക് ഡയറക്ടർമാരായ ഇ. പവിത്രൻ , ടി.വി .രാജീവൻ,. ഒ.സി പ്രദീപ്കുമാർ(ചീഫ് അക്കൗണ്ടൻറ്) എന്നിവർ സംസാരിച്ചു. 10 കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.