സഹകരണ അംഗ സമാശ്വാസഫണ്ട് വിതരണം ചെയ്തു

Deepthi Vipin lal

കോഴഞ്ചേരി താലൂക്കിലെ സഹകരണ മെമ്പർ റിലീഫ് ഫണ്ടിലെ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

കർഷകരെയും, സാധാരണക്കാരെയും സഹായിക്കുന്ന സഹകരണ മേഖല രോഗികൾക്ക് ആശ്വാസം പകരുന്ന പദ്ധതി നടപ്പിലാക്കുന്നതിൽ സഹകരണ വകുപ്പിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കോഴഞ്ചേരി താലൂക്കിലെ 15 സഹകരണ ബാങ്കുകളുടെ 349 അംഗങ്ങൾക്ക് 72.30 ലക്ഷം രൂപ നൽകി.കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻഅധ്യക്ഷതവഹിച്ചു. വെള്ളപ്പൊക്കത്തിൽ കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നൽകിയ സഹകരണ സ്ഥാപനങ്ങൾക്ക് കെയർ ഹോം പ്രശസ്തി പത്രം സഹകരണ ജോയിന്റ് രജിസ്ട്രാർ എം.ജി. പ്രമീള വിതരണം ചെയ്തു.ഇലന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.ആർ. പ്രദീപ്, പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ. ഷംസുദ്ദീൻ, അസിസ്റ്റന്റ് രജിസ്ട്രാർ കെ. അനിൽ, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ജി. ബിജു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News