സഹകരണസംഘങ്ങളിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് സംബന്ധിച്ച് മാർഗനിർദേശമായി.

adminmoonam

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർന്റെ ഉപയോഗം സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശം പുറപ്പെടുവിച്ചു.62/2020സർക്കുലർ പ്രകാരം നേരത്തെ ഉണ്ടായിരുന്ന മാർഗ്ഗനിർദ്ദേശത്തിന് പുറമെയാണിത്.പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിലവിലുള്ള അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ സംബന്ധിച്ച് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് സഹകരണ സംഘം രജിസ്ട്രാറുടെ പുതിയ സർക്കുലറിൽ പറയുന്നു.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ക്ലൗഡ് സിസ്റ്റം ലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

സഹകരണ സംഘങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർപുതിയ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിലേക്ക് മാറുന്നതിനും അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാത്ത സംഘങ്ങളിൽ പുതുതായി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനും സഹകരണ സംഘം രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങണം എന്ന് പുതിയ സർക്കുലറിൽ സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News