സഹകരണവാരാഘോഷം ഉദ്ഘാടനം കണ്ണൂരില്‍, സമാപനം കൊല്ലത്ത്

moonamvazhi

എഴുപതാമത് അഖിലേന്ത്യാ സഹകരണവാരാഘോഷം ദേശീയ സഹകരണയൂണിയന്റെ ആഹ്വാനപ്രകാരം സംസ്ഥാന സഹകരണയൂണിയന്‍ നവംബര്‍ 14 മുതല്‍ 20 വരെ ആഘോഷിക്കും. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിലും സമാപനം കൊല്ലത്തും നടക്കുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. ‘ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയിലും സുസ്ഥിര വികസനലക്ഷ്യങ്ങളിലും സഹകരണസ്ഥാപനങ്ങളുടെ പങ്ക് ‘ എന്നതാണ് ഇക്കൊല്ലത്തെ വാരാഘോഷത്തിന്റെ പ്രമേയം.

ഓരോ ദിവസത്തെയും വിഷയം ഇപ്രകാരമാണ്: നവംബര്‍ 14- സഹകരണസംഘങ്ങളിലെ സമീപകാല വികസനങ്ങള്‍, 15- വായ്‌പേതര സഹകരണസംഘങ്ങളുടെ പുനരുജ്ജീവനവും സാമ്പത്തികഉള്‍പ്പെടുത്തലും, 16- സഹകരണസംഘങ്ങളുടെ ഡിജിറ്റലൈസേഷനായി സാങ്കേതികവിദ്യ സ്വീകരിക്കലും നവീകരണവും, 17- സഹകരണസ്ഥാനങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന മേഖലകളും ബിസിനസ് ചെയ്യാനുള്ള കാര്യപ്രാപ്തിയും, 18- പൊതു-സ്വകാര്യ-സഹകരണമേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍, 19- വനിതകള്‍ക്കും യുവാക്കള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കുമായുള്ള സഹകരണസ്ഥാപനങ്ങള്‍, 20- സഹകരണവിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും നവീകരണം.

കേരള ബാങ്ക്, അപക്‌സ് സ്ഥാപനങ്ങള്‍, സര്‍ക്കിള്‍ യൂണിയനുകള്‍, സഹകരണസ്ഥാപനങ്ങള്‍, കോളേജ് / സെന്ററുകള്‍, കിക്മ, ആര്‍.പി.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നവംബര്‍ 14 നു രാവിലെ പതാകയുയര്‍ത്തി സഹകരണപ്രതിജ്ഞ എടുക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. വാരാഘോഷം കഴിയുംവരെ സഹകരണസ്ഥാപനങ്ങള്‍ അലങ്കരിക്കണം. വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും സംസ്ഥാനതല ഉദ്ഘാടന-സമാപനവിവരങ്ങള്‍ അറിയിക്കാനും സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ വെക്കണം. സഹകരണമേഖല ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെമിനാറുകള്‍ സംഘടിപ്പിക്കണം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News