സര്‍ക്കാര്‍ജീവനക്കാരുടെ സ്വത്തും നിക്ഷേപവും: വിവരങ്ങള്‍ ജനുവരി 15 നകം സമര്‍പ്പിക്കണം

[mbzauthor]

തങ്ങളുടെ ഭൂസ്വത്തും നിക്ഷേപവും സംബന്ധിച്ച വിവരങ്ങള്‍ വര്‍ഷംതോറും സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ട എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ( ഓഫീസ് അറ്റന്‍ഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ) 2023 ജനുവരി പതിനഞ്ചിനകം ഇതുമായി ബന്ധപ്പെട്ട പത്രികകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കണമെന്നു ധനകാര്യവകുപ്പ് അറിയിച്ചു. കടലാസ് മുഖേനയുള്ള പത്രികാസമര്‍പ്പണം സ്വീകരിക്കില്ലെന്നു ധനകാര്യവകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

1960 ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 37-ാം ചട്ടപ്രകാരം പാര്‍ട്ട്‌ടൈം ജീവനക്കാരൊഴികെയുള്ളവര്‍ മുന്‍വര്‍ഷാവസാനത്തില്‍ തങ്ങളുടെ കൈവശത്തിലോ തങ്ങള്‍ക്കു മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര-ജംഗമവസ്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് ഓരോ പത്രിക സമര്‍പ്പിക്കണമെന്നു അനുശാസിക്കുന്നുണ്ട്. ഇതു ജനുവരി പതിനഞ്ചിനകമാണു സമര്‍പ്പിക്കേണ്ടത്. ധനകാര്യ ( ഭരണം ബി ) വകുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ 2022 ലെ പത്രികകള്‍ 2023 ജനുവരി പതിനഞ്ചിനകം ഓണ്‍ലൈനായി നല്‍കണം- സര്‍ക്കുലറില്‍ പറയുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ www.finance.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

[mbzshare]

Leave a Reply

Your email address will not be published.