വേനൽ ചൂടിന് ആശ്വാസമേകാൻ സംഭാരവുമായി കാലിക്കറ്റ് ടൗൺ ബാങ്കും.

[email protected]

കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നാലാം വർഷവും വേനൽചൂടിന് ആശ്വാസമേകാൻ സംഭാര വിതരണം ആരംഭിച്ചു. പാളയം ബസ് സ്റ്റാൻഡിൽ മുൻ മേയർ എം. ഭാസ്കരൻ സംഭാര വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എ .വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ എ.ബേബി സരോജ, ജനറൽ മാനേജർ ഇ. സുനിൽകുമാർ തുടങ്ങി നിരവധി സഹകാരികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്തു. 350 കോടി രൂപ നിക്ഷേപമുള്ള ബാങ്കിന് ടൗണിൽ 8 ബ്രാഞ്ചുകളും ഒരു നീതി മെഡിക്കൽ സ്റ്റോറുമുണ്ട്. പ്രതിദിനം 1500 പാക്കറ്റ് മിൽമ സംഭാരമാണ് വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News