വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി യുവജന സംഗമം നടത്തി

moonamvazhi

സഹകരണ മേഖല ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി നൽകുന്ന സേവനങ്ങളും സംഭാവനകളും എന്താണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക്  വിദ്യാർത്ഥി യുവജന സംഗമം നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.

സുഹാന സുധീറിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. വൈ.പ്രസിഡൻ്റ് കെ.എ.അഭിലാഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകത്തിനും മിമിക്രിക്കും എ ഗ്രേഡ് നേടിയ സ്മൃതി രാജേഷിനെ അനുമോദിച്ചു.

കെ.ഡി.ധനീഷ്, എം.രാഘൂൽ രാജ്, ആദർശ്.എം.ബി, പ്രേമലത.വി.എസ്, വിനീത സക്സേന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News