വില്ലേജ്/ താലൂക്ക്/ ആർടിഒ ഓഫീസുകളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലയളവ് ആജീവനാന്തമായി ദീർഘിപ്പിച്ചു.

adminmoonam

വില്ലേജ്/ താലൂക്ക്/ ആർടിഒ ഓഫീസുകളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലയളവ് ആജീവനാന്തമായി ദീർഘിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു.വില്ലേജ് /താലൂക്ക് /ആർടിഒ ഓഫീസുകളിൽ നിന്നും നൽകുന്ന വിവിധ സർട്ടിഫിക്കറ്റുകളുടെ സാധ്യത കാലയളവ് സർക്കാർ ഉത്തരവ് പ്രകാരം വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് നൽകുന്നത് പ്രത്യേക ആവശ്യത്തിനു വേണ്ടിയായിരുന്നു. ഓരോതവണയും പ്രത്യേക ആവശ്യത്തിനായി വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ടി റവന്യൂ അധികൃതരെ സമീപിക്കേണ്ടി വരുന്ന അവസ്ഥ പൊതുജനങ്ങളിൽ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നിരവധി പരാതികൾ സർക്കാരിന് ലഭിച്ചതിന് അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഇത് ആജീവനാന്തമാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

ഈ വിഷയം സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് നൽകുന്നത് ആജീവനാന്തമായി മാറ്റുന്നതിനും പ്രസ്തുത സർട്ടിഫിക്കറ്റ് വിശദമായും കർശനമായുമുള്ള അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം അനുവദിക്കണമെന്നും ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News