‘വയലോരം’ സഹകരണ കാര്‍ഷിക സ്വാശ്രയ സംഘത്തിന്റെ പച്ചക്കറി വിളവെടുപ്പ് നടത്തി

moonamvazhi

ഇടപ്പള്ളി വടക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം ഭക്ഷ്യ സുരക്ഷാ പദ്ധതി’ യുടെ ഭാഗമായി ആരംഭിച്ച സഹകരണ കാര്‍ഷിക സ്വാശ്രയ സംഘങ്ങളില്‍ ഒന്നായ വയലോരം സഹകരണ കാര്‍ഷിക സ്വാശ്രയ സംഘത്തിന്റെ പച്ചക്കറി വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് എ.ജെ. ഇഗ്‌നേഷ്യസ് ഉദ്ഘാടനം ചെയ്തു. സഹകരണ കാര്‍ഷിക സ്വാശ്രയ സംഘം പ്രസിഡന്റ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹബീബ് സ്വാഗതവും ട്രഷറര്‍ പുഷ്പരാജ് നന്ദിയും പറഞ്ഞു.

 

ബാങ്കിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണ പിന്തുണയോടെയാണ് സഹകരണ കാര്‍ഷിക സ്വാശ്രയ സംഘകങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാശ്ചാത്തല സൗകര്യം ഒരുക്കുന്നതും സാങ്കേതിക സൗകര്യം ഒരുക്കുന്നതും ആവശ്യമായ പരിശീലനം നല്കുന്നതും ബാങ്കാണ്. വെണ്ട, വഴുതിന,പാവല്‍, അച്ചിങ്ങപയര്‍, കുറ്റിപയര്‍, കോളിഫ്‌ലവര്‍ , തക്കാളി, പടവലം, ചീര, പച്ചമുളക് ഇവയെല്ലാമാണ് ഇപ്പോള്‍ വിളവെടുത്തു കൊണ്ടിരിക്കുന്നത്. മണക്കോലി മുരളിയുടെ 40 സെന്റ് സ്ഥലത്താണു കൃഷി ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Latest News