വയനാട് ടൂറിസം- തിരുനെല്ലി സർവീസ് സഹകരണ ബാങ്കുമായി കൈകോർക്കുന്നു.

[email protected]

നൂറു വർഷം തികയുന്ന തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് പ്രളയാനന്തര വയനാട് നായി പുതിയ ടൂറിസം പാക്കേജ് തയ്യാറാക്കുന്നു. ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം സഹകരണ വകുപ്പ് വഴി മൂന്നര കോടി രൂപയുടെ പ്രോജക്ടാണ് അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ജില്ലാ ഭരണകൂടവുമായി നടന്നുകഴിഞ്ഞു. കാട്ടിക്കുളത്ത് വനാതിർത്തിയിൽ ആധുനിക റിസോർട്ട് , കല്യാണമണ്ഡപം, മീറ്റിംഗ് ഹാൾ , സ്വിമ്മിംഗ് പൂൾ എന്നുവേണ്ട വയനാട്ടിലേക്ക് വരുന്ന അതിഥികളെ കുറഞ്ഞ ചിലവിൽ ഉത്തരവാദിത്തത്തോടെ വയനാടിന്റെ നന്മയെയും പ്രകൃതിയെയും 100% അനുഭവിച്ചറിയാനുള്ള തരത്തിലാണ് ബാങ്ക് പ്രോജക്ട് തയ്യാറാക്കി നൽകിയിരിക്കുന്നത്. ഇത് നടപ്പാക്കുന്ന മുറക്ക് പുതിയ ചരിത്രമാണ് വയനാട് ടൂറിസത്തിന് കൈവരുക എന്ന ബാങ്ക് സെക്രട്ടറി വസന്തകൃഷ്ണൻ തെക്കേടത്ത് പറഞ്ഞു. പ്രോജക്ട് യാഥാർത്ഥ്യമാകുന്നതോടെ 100 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം ഏഴ് പേർക്ക് ബാങ്ക് വീട് നിർമിച്ചു നൽകുന്നുണ്ട്. ഇതിൽ രണ്ടു വീടുകളുടെ പണിപൂർത്തീകരിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് വീടുകൾ നിർമ്മിക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ബാങ്ക് പുതുതായി സ്വന്തം സ്ഥലത്തു നിർമിച്ച കെട്ടിടത്തിലേക്ക് ഹെഡ് ഓഫീസ് പ്രവർത്തനം മാറ്റും. 2500 സ്ക്വയർ ഫീറ്റിൽ ആണ് പുതിയ കെട്ടിടം. കോർ ബാങ്കിങ് സംവിധാനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പെൻഷൻകാർക്ക് ആയി മിനി എ.ടി.എം വൈകാതെ തുടങ്ങും. 51 കോടി നിക്ഷേപം ഉള്ള ബാങ്കിന് ഹെഡ് ഓഫീസ് ഉൾപ്പെടെ അഞ്ച് ബ്രാഞ്ചുകളുണ്ട്. കൺസ്യൂമർ സ്റ്റോർ, വളം ഡിപ്പോ എന്നിവയ്ക്ക് പുറമേ 425 കുടുംബശ്രീ യൂണിറ്റുകൾ കായി 9 കോടി രൂപ വായ്പയും നൽകിയിട്ടുണ്ടെന്ന് പ്രസിഡണ്ട് കെ.ടി . ഗോപിനാഥൻ പറഞ്ഞു. ഒരുവർഷം നീളുന്ന നൂറാം വാർഷികാഘോഷങ്ങൾ സേവനത്തിനും സഹായത്തിനുമാണ് മുൻതൂക്കം നൽകിയിരിക്കുന്നതെന്ന് ഭരണസമിതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News