രാജ്യത്ത് എല്ലാ തൊഴിൽ മേഖലകളും ഭീഷണി നേരിടുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

adminmoonam

രാജ്യത്ത് എല്ലാ തൊഴിൽ മേഖലകളും ഭീഷണി നേരിടുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ പറഞ്ഞു.അന്തർദേശീയ സഹകരണ ദിനത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ യൂണിയൻ ബജറ്റ് വിലവർധനവിന് വഴിവയ്ക്കും എന്നതിൽ സംശയമില്ല. ഇത് എല്ലാ മേഖലയിലേക്കും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ മേഖല സുശക്തം ആണെന്ന് പറഞ്ഞ് അദ്ദേഹം സഹകരണ മേഖലയ്ക്ക് ആവശ്യമായ പിന്തുണ പത്രപ്രവർത്തക യൂണിയനിൽ നിന്നും ഉണ്ടാകുമെന്നും പറഞ്ഞു.

കെ. ഡി.സി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിട്ട. അസിസ്റ്റന്റ് റജിസ്ട്രാർ ഇ.പി രാജീവൻ മുഖ്യപ്രഭാഷണം നടത്തി.കോഴിക്കോട് ജോയിന്റ് ഡയറക്ടർ കൃഷ്ണദാസ്, പ്ലാനിംങ് അസിസ്റ്റന്റ് റജിസ്ട്രാർ അഗസ്തി. എ.കെ , കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡി.ജി.എം. കെ.കൃഷ്ണൻ, സഹകരണ അസിസ്സ്റ്റന്റ് റജിസ്ട്രാർ ഷീജ.എൻ.എം. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.