മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു
പെരിങ്ങോം സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. കണ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കെ.വി. വിജയന്‍, ടി.വി. കുഞ്ഞിക്കണ്ണന്‍, എന്‍.വി. സുജിത്ത് കുമാര്‍, കെ.വി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ആര്‍. ഗീത സ്വാഗതവും യൂണിയന്‍ സെക്രട്ടറി പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.