മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ ജീവനക്കാര്‍ക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കിയ മെഡിസെപ്പ് മാതൃകയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുംകൂടി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. സഹകരണ ജീവനക്കാര്‍ക്കു കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും സഹകരണ ജീവനക്കാര്‍ക്കും കിട്ടും.
സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കു പണമടയ്ക്കാതെതന്നെ സൗകര്യം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സക്കും ശസ്ത്രക്രിയക്കും വേണ്ടിവരുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും ചെലവ് ഈ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.
വ്യവസ്ഥകള്‍ക്കു അന്തിമ രൂപമാവുന്നതേയുള്ളു. സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ നിശ്ചിത മാതൃകയിലുള്ള പത്രിക ശേഖരിക്കുന്നതിനു സഹകരണ ജീവനക്കാരുടെ വെല്‍ഫെയര്‍ ബോര്‍ഡ്, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
[mbzshare]