മുൻ സഹകരണ മന്ത്രി എം.കമലത്തെ വയനാട്ടുകാർക്ക് മറക്കാനാവില്ലെന്ന് മുൻ ജില്ലാ ബാങ്ക് പ്രസിഡണ്ട് പി.വി. ബാലചന്ദ്രൻ.

adminmoonam

ജനപ്രതിനിധിയെന്ന നിലയിലും മികച്ച സഹകരണ മന്ത്രിയെന്ന നിലയിലും എം. കമലത്തെ വയനാട്ടുകാർക്ക് ഒരു കാലത്തും മറക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.വി. ബാലചന്ദ്രൻ പറഞ്ഞു. വയനാട് ജില്ലാ ഗവൺമെന്റ് സർവ്വന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ ‘അസഹിഷ്ണുതയുടെ വർത്തമാനം’ എന്ന വിഷയം അഡ്വ. എം വേണുഗോപാൽ അവതരിപ്പിച്ചു. ഗോകുൽദാസ് കോട്ടയിൽ, മോബിഷ് പി തോമസ്, കെ ടി ഷാജി, പ്രിയേഷ് അഞ്ചുകുന്ന്, ടി ജെ സഖറിയ, ആർ രാജൻ, നളിനി ശിവൻ, കെ ഇ ഷീജ മോൾ, സജി ജോൺ, വി സി സത്യൻ, ജി പ്രവീൺ കുമാർ, വി മനോജ്, കെ നസീമ, ലൈജു ചാക്കോ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.