മികവിന്റെ അംഗീകാരം: മികച്ച മാർക്കറ്റിംഗ് സംഘത്തിനുള്ള പുരസ്‌കാരം വീണ്ടും എൻഎംഡിസിക്ക്

moonamvazhi

2021-2022 സാമ്പത്തിക വർഷത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ മികച്ച മാർക്കറ്റിംഗ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയാണ് എൻഎംഡിസിക്ക് ലഭിക്കുന്നത്.

അന്താരാഷ്ട്ര സഹകരണ ദിനാചാരണത്തോടനുബന്ധിച്ച് സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവനിൽ നിന്നും പ്രശസ്തി ഫലകവും, സമ്മാനത്തുകയായ ഒരുലക്ഷം രൂപയും എൻഎംഡിസി ചെയർമാൻ കെ കെ മുഹമ്മദ്‌, ജനറൽ മാനേജർ എം.കെ. വിപിന, ബിസിനസ്‌ മാനേജർ ടി.കെ. നിഷാജ്, ഇന്റെർണൽ ഓഡിറ്റർ വി എസ് ശ്രിധിൻ എന്നിവർ ഏറ്റുവാങ്ങി.

 

1936 ൽ പ്രവർത്തനമാരംഭിച്ച ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി കാർഷിക ഉത്പന്ന സംഭരണ സംസ്കരണ വിപണന രംഗത്ത് സജീവ ഇടപെടലുകൾ നടത്തി വരുന്നു.

Leave a Reply

Your email address will not be published.