മാലിന്യസംസ്‌കരണ പദ്ധതിയുമായി ഈനാട് യുവസംഘം; 50ലക്ഷം സര്‍ക്കാര്‍ സഹായം
ഉറവിട മാലിന്യ സംസ്കരണത്തിനുള്ള പുതിയ സംവിധാനം ഒരുക്കുന്നതിന് ഈ നാട് യുവ സഹകരണ സംഘത്തിന് സർക്കാരിന്റെ സഹായം. നിർമാർജന പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങൾ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ സഹകരണ വാരാഘോഷ ചടങ്ങിൽ പ്രഖ്യാപിച്ച സഹകരണവകുപ്പിന്റെ പദ്ധതി രൂപരേഖയിൽ ഉണ്ടായിരുന്നു. ഇതനുസരിച്ച് ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ സാങ്കേതിക സംവിധാനം ഒരുക്കാനുള്ള ഈനാട് യുവ സംഘം സമർപ്പിച്ച പ്രൊപ്പോസൽ സഹകരണ വകുപ്പ് അംഗീകരിച്ച സഹായം.
ജുലായ് 14ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഈനാട് സംഘത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണ വകുപ്പിന്റെ ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ നാടിന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്നാണ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ശുപാര്‍ശ ചെയ്തത്. 50 ലക്ഷം രൂപയാണ് സഹായം നല്‍കുക. ഇതില്‍ 25 ലക്ഷം ഓഹരിയായും 25ലക്ഷം രൂപ സബ്‌സിഡിയായുമാണ് നല്‍കുക.
യുവജനങ്ങളുടെ പുതിയ ആശയങ്ങൾക്ക് പ്രോത്സാഹനവും അത് സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സാമ്പത്തിക സഹായവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുവജന സഹകരണ സംഘങ്ങൾ തുടങ്ങിയത്. സർക്കാരിന്റെ ഒന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്ത് യുവ സഹകരണ സംഘങ്ങൾ രൂപവത്കരിക്കാൻ തീരുമാനിച്ചത്. വിവിധ ജില്ലകളിലായി 31 യുവസംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഘങ്ങൾക്ക് സംരംഭങ്ങൾക്ക് പരിശീലനം നൽകുകയും പ്രവർത്തനം വിലയിരുത്താൻ ജില്ലാതലത്തിൽ സഹകരണ വകുപ്പ് നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
[mbzshare]