മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്കോ? തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിയ്ക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിർബന്ധപൂർവ്വം കേരള ബാങ്കിന്റെ ഭാഗം ആക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ഓർഡിനൻസ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടക്കുമോ എന്നാണ് സഹകാരികൾ ഉറ്റുനോക്കുന്നത്. രണ്ടുമാസം മുമ്പാണ് ഹൈക്കോടതി മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കാൻ മലപ്പുറം ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയത്. ഇതേതുടർന്നാണ് സർക്കാർ ഓർഡിനൻസിലൂടെ നിർബന്ധപൂർവ്വം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചത്. ഈ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ ആവശ്യമായ നടപടികൾ പുനരാരംഭിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന് പ്രമുഖ പ്രഭാഷകനായ ജോർജ് പൂന്തോട്ടം പറഞ്ഞു.

ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ വീണ്ടും പെടുത്തുമെന്നും ഇതിനായി അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് സഹകരണ സെൽ കൺവീനർ ഇസ്മായിൽ മൂത്തേടം പറഞ്ഞു. മൂന്ന് വർഷത്തിലധികമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ തുടരുന്ന ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുൽപ്പറ്റ സർവീസ് സഹകരണ ബാങ്കാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഒരു വിഭാഗം ബാങ്ക് ജീവനക്കാർ ആശങ്കയിലായി.

Leave a Reply

Your email address will not be published.

Latest News