മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിൽ നാളെമുതൽ കോവിഡിന്റെ RT-PCR ടെസ്റ്റ്‌.

adminmoonam

മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിൽ നാളെമുതൽ കോവിഡിന്റെ RT-PCR ടെസ്റ്റിന് സൗകര്യമുണ്ടാകും.നാളെ രാവിലെ 9ന് പി.കെ. ശശി എം.എൽ.എ പരിശോധന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.മണ്ണാർക്കാട് ആദ്യമായി കോവിഡ് 19, RT- PCR ടെസ്റ്റ് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ കീഴിലാണ് ആരംഭിക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ പറഞ്ഞു.

കോവിഡ് 19 ൻ്റെ ആധികാരിക പരിശോധനയായ RT – PCR ടെസ്റ്റിന് മണ്ണാർക്കാട് സൗകര്യമില്ലാത്തതിനാലാണ് പൊതുജന താൽപ്പര്യം മുൻനിർത്തി ബേങ്ക് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രാവിലെ 8 മണി മുതൽ ഉച്ചക്ക് 12.30 വരെ പരിശോധനക്ക് സൗകര്യം ഉണ്ടായിരിക്കും. പരിശോധനാഫലം അടുത്ത ദിവസം ലഭ്യമാകും.2750 രൂപയാണ് പരിശോധന ഫീസ്. ആൻറിജൻ ടെസറ്റ് സൗകര്യവും ഉടനെ ഏർപ്പെടുത്തുമെന്ന് സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published.