മഞ്ചേരി ലാഡർ ഇന്ത്യൻമാൾ തുറന്നു.

[mbzauthor]

മഞ്ചേരിയ്ക്കു  മൊഞ്ചായി ലാഡർ ഇന്ത്യൻമാൾ തുറന്നുകൊടുത്തു.
മഞ്ചേരിയുടെ ഹൃദയതാളം ഇന്ന് ഇന്ത്യൻ മാളിനൊപ്പമായിരുന്നു. ആയിരങ്ങളുടെ ഹൃദയമിടിപ്പിനൊപ്പം ചെമ്പടയുടെ താളത്തിനൊത്ത് ഏറനാടിന്റെ ശിരസ്സിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ അത് മഞ്ചേരിയുടെ പുതിയ വികസന കുതിപ്പിന് ആക്കം കൂട്ടുകയായിരുന്നു.

മഞ്ചേരിക്ക് ഇത് ചരിത്ര ദിനമെന്നോണം, ഷോപ്പിംഗ് പ്രതീക്ഷകളെ വാനോളം ഉയർത്തി മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ ഇന്ത്യൻ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടപൂർവമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു ഉദ്ഘാടനം. 5 സിനിമ സ്ക്രീനുകളുടെ ഉദ്ഘാടനം ലാഡർ ജനറൽ മാനേജർ കെ.വി. സുരേഷ് ബാബു നിർവഹിച്ചു.ചടങ്ങിൽ ഡയറക്ടർമാരായ എൻ.സി. അബൂബക്കർ, കൃഷ്ണൻ കോട്ടുമല, ടി.പി.അബ്ദുള്ള, ഇ.ഗോപിനാഥ്, ഇ.പി.പ്രമോദ് കുമാർ, ലബീബ് ഹസ്സൻ,കെ.സേതുകുമാർ, സി.ഇ. ചാക്കുണ്ണി എന്നിവർക്ക് പുറമേ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സഹകാരി മേഖലകളിൽനിന്നുള്ള നിരവധി പേർ പങ്കെടുത്തു.

ലോകോത്തര നിലവാരത്തിലുള്ള വാണിജ്യാനുഭവവും വിനോദാനന്ദവും ഒരു കുടക്കീഴിൽ ഒരുക്കുന്നു എന്നത് ഇന്ത്യൻ മാളിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ മാളിൽ ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ബിസ്മി, വസ്ത്ര വിതരണം രംഗത്തെ പ്രമുഖരായ മാക്സ്, ഉൾപ്പെടെയുള്ളവരുടെ നിരവധി ഷോപ്പുകൾ ഉണ്ടായിരിക്കും. കുട്ടികളുടെ വിനോദത്തിനായി “ലാഡാ ലാൻഡ്” ഫാമിലി അമ്യൂസ്മെന്റ് സെന്റർ, വിശാലമായ ഫുഡ് കോർട്ടുകൾ, ആധുനിക സംവിധാനമുള്ള അപ്പാർട്ട്മെന്റ്കൾ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, സെൻട്രലൈസ്ഡ് എയർകണ്ടീഷൻ, അതി വിശാലമായ കാർ പാർക്കിംഗ് എന്നിവ കൊണ്ട് സമ്പന്നമാണ് ലാഡർ ഇന്ത്യൻ മാൾ. കേരളത്തിലെ നിർമ്മാണ മേഖലയിൽ ഫ്ലാറ്റുകളും കെട്ടിട സമുച്ചയങ്ങളും ഹോട്ടൽ ശൃംഖലകളും മൾട്ടിപ്ളക്സ് തീയറ്ററുകളും പണിതു ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രമുഖ സഹകാരിയും എം.വി.ആർ. കാൻസർ സെന്ററിന്റെ ചെയർമാനായ സി.എൻ. വിജയകൃഷ്ണൻ ചെയർമാനായി ആരംഭിച്ച കേരള ലാൻഡ് റിഫോംസ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി( ലാഡർ)യുടെ സംരംഭമാണ് മഞ്ചേരിയിലെ ഇന്ത്യൻ മാൾ.

[mbzshare]

Leave a Reply

Your email address will not be published.