ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം 19-ന്

Deepthi Vipin lal

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ (കെ.ബി.ഇ.സി) പ്രഥമ സംസ്ഥാന സമ്മേളനവും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ കെ.ബി.ഇ.സിയുമായി ലയിക്കുന്ന സമ്മേളനവും 19, 20 തീയതികളില്‍ നടക്കും. തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 19 ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ. മുരളീധരന്‍ എം.പിയും, വൈകിട്ട് 5 ന് വനിതാസമ്മേളനം ജെബി മേത്തര്‍ എം.പിയും ഉദ്ഘാടനം ചെയ്യും.

20 ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉച്ചയ്ക്ക് 12 ന് സഹകരണ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് ലയന സമ്മേളനം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും വൈകിട്ട് 4 ന് സമാപനസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.