ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

moonamvazhi

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ coop ARENA3131 ടര്‍ഫും, ജോഗോ ബോണിറ്റോ ഫുട്‌ബോള്‍ അക്കാദമിയും സംയുക്തമായി സമ്മര്‍ വെക്കേഷന്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വി.സി. സൂരജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ ആര്‍മി ഫുട്‌ബോള്‍ കോച്ചുമായിരുന്ന ഗോപി എം മുഖ്യാഥിതിയായിരുന്നു.

ബാങ്ക് സെക്രട്ടറി കെ എസ് ജയ്‌സി, ബാങ്ക് ഡയറക്ടര്ഡമാരായ എം.വി. ഷാലീധരന്‍, കെ.എസ്. ജനാര്‍ദ്ദനന്‍ എം ജി നെല്‍സണ്‍, എ എ സൈനന്‍ ജോഗോ ബോണിറ്റോ ഭാരവാഹികളായ നാസര്‍ സി എ, സ്റ്റെബിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.6 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 48 കുട്ടികളാണ് കോച്ചിംഗ് ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News