പ്രാഥമിക സംഘങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു 

Deepthi Vipin lal

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ സംവിധാനം സ്ഥാപിക്കുന്നതിനു സഹകരണ വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു. വിശദമായ വിജ്ഞാപനവും RFP ( റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ ) യും etenders.kerala.gov.in ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.

ടെണ്ടര്‍ റഫറന്‍സ് നമ്പര്‍ IT – 4 / 4554 / 2018 ഉം ഐ.ഡി. നമ്പര്‍ 2021_RCS_461548_1  ഉമാണ്. 2022 ഫെബ്രുവരി 15 നാരംഭിച്ച ടെണ്ടര്‍ സമര്‍പ്പണം മാര്‍ച്ച് എട്ടു വരെ തുടരും. ബിഡ് തുറക്കുന്നത് മാര്‍ച്ച് 11 നാണ്. ടെണ്ടര്‍ ഫീ 25,000 രൂപ. കെട്ടിവെക്കേണ്ട നിരതദ്രവ്യം ഒരു കോടി രൂപ.

Leave a Reply

Your email address will not be published. Required fields are marked *

Latest News