പ്രവര്‍ത്തന മികവിന് എന്‍എംഡിസി ക്ക് സഹകരണ വകുപ്പിന്റെ പുരസ്‌കാരം

Deepthi Vipin lal
സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എന്‍എംഡിസി നേടി. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളെ പ്രത്യേക വിഭാഗമായി പുരസ്‌കാരത്തിന് പരിഗണിച്ചത് ഇത്തവണ ആദ്യമാണ്.
ആദിവാസി മേഖലകളില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഏറെ അംഗീകാരം നേടിയത്. സംസ്ഥാന തല പുരസ്‌കാരം ചെയര്‍മാന്‍ പി.സൈനുദ്ദീനും ജനറല്‍ മാനേജര്‍ എം.കെ.വിപിനയും കോട്ടയത്ത് നടന്ന സംസ്ഥാന സഹകരണ ദിനാഘോഷ ചടങ്ങില്‍ ഏറ്റുവാങ്ങി. ജില്ലാതല പുരസ്‌കാരം സംഘം ഡയറക്ടര്‍ കെ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ അസിസ്റ്റന്റ് സെക്രട്ടറി വി.പി. ലേഖ,കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ ശിവ പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.