പ്രമുഖ സഹകാരിയായിരുന്ന പി.ഗംഗാധരൻ നായരുടെ മൃതദേഹം സംസ്കരിച്ചു: കറകളഞ്ഞ സഹകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് സി.എൻ. വിജയകൃഷ്ണൻ.

adminmoonam

പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പി.ഗംഗാധരൻ നായരുടെ മൃതദേഹം കാസർകോട് പെരിയയിൽ സംസ്കരിച്ചു. കറകളഞ്ഞ സഹകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ഗംഗാധരൻ നായരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ പാർട്ടിക്കും കുടുംബത്തിനും കാഞ്ഞങ്ങാട്ടെ പൊതുപ്രവർത്തകർക്കും ഉണ്ടായ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

പെരിയയിലെ തറവാട് ശ്മശാനത്തിലാണ് രാവിലെ10ന് സംസ്കാരം നടന്നത്. ജില്ലയിലെ ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പെരിയയുടെ വികസനത്തിന് അടിത്തറയിട്ട നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് നിരവധിപേർ അനുശോചനത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും അനുശോചിച്ചു.

Leave a Reply

Your email address will not be published.