പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് കസ്റ്റമര്‍ മീറ്റ് നടത്തി

moonamvazhi

പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് വേണ്ടി കസ്റ്റമര്‍ മീറ്റ് നടത്തി. മഞ്ഞളാം കുഴി അലി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. ടി.ഡി.എസ് സംബന്ധിച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ ഷാജി പൗലോസ്, നീതു എന്നിവര്‍ വിശദീകരിച്ചു.

കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് നാലകത്ത് ബഷീര്‍, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ നാലകത്ത് ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കല്‍ ആനന്ദന്‍, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആര്‍ ചന്ദ്രന്‍, മുഹമ്മദ് ഹനീഫ.പി, മുഹമ്മദ് സമീര്‍.വി, അജിത് കുമാര്‍.വി, സുരാദേവി.ഇ.ആര്‍, സുല്‍ഫത്ത് ബീഗം, റജീന അന്‍സാര്‍, സെക്രട്ടറി സി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News