പുല്ലൂർപെരിയ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പുല്ലൂർ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്.

adminmoonam

കാസർകോട് ജില്ലയിലെ പുല്ലൂർ-പെരിയ പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് 10000 രൂപയുടെ ധനസഹായം നൽകി. ആവശ്യമെങ്കിൽ ഇനിയും സഹായിക്കുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്ററും സെക്രട്ടറിയും പറഞ്ഞു. ബാങ്ക് സെക്രട്ടറി എം.ചന്ദ്രൻ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ. എസ്. നായർക്ക് തുക കൈമാറി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പി. ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണൻ, ചാലിങ്കൽ ബ്രാഞ്ച് മാനേജർ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.