പി.എം.എസ്.എ. കോളേജ് ബ്രോഷര്‍ പ്രകാശനം ചെയ്തു

moonamvazhi

പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിലുള്ള പി.എം.എസ്.എ കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച ബ്രോഷര്‍ പുറത്തിറക്കി. ആശുപത്രി വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി.ക്ക് നല്‍കി പ്രകാശനം ചെയ്തു.

 

യൂണിവേഴ്‌സിറ്റിയുടെ അംഗീകാത്തോടെയുള്ള പാരാമെഡിക്കല്‍ ഡിഗ്രി, ബി. വോക്ക്, ഡിപ്ലോമ കോഴ്‌സുകളും കൂടാതെ എന്‍.എസ്.ഡി.സി.യുടെ അംഗീകാരത്തോടെയുള്ള 6 മാസത്തെ ഹെല്‍ത്ത് ഡിപ്ലോമ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ജില്ലയില്‍ പുതുതായി തുടങ്ങുന്ന സ്റ്റഡി സെന്ററുകള്‍ക്കുള്ള പ്രാഥിമിക ട്രൈനിംഗ് ക്ലാസ്സും നടത്തി.

ആശുപത്രി ഡയറക്ടര്‍മാരായ മന്നയില്‍ അബൂബക്കര്‍ , അഡ്വ.റജീന. പി.കെ, സെക്രട്ടറി സഹീര്‍ കാലടി, ജെ.എസ്.എസ്. ഡയറക്ടര്‍ ഉമ്മര്‍ കോയ, അബ്ദുല്‍ ലത്തീഫ് , സുരേഷ്. എ.കെ, സബിത, അലി അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.