പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ മഴകുട പദ്ധതിയുമായി കോഴിക്കോട് സേവ് ഗ്രീൻ സൊസൈറ്റി.- മേള ബുധനാഴ്ച സമാപിക്കും
ജൂൺ 5 പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ സേവ് ഗ്രീൻ അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മഴകുട പദ്ധതിയുമായി ജനങ്ങൾക്കിടയിലേക്ക്. മണ്ണിനും മനുഷ്യനും പച്ചപ്പിന്റെ സംരക്ഷണത്തിന് കാവൽ കുട തീർക്കുക എന്നതാണ് ഇതിലൂടെ സേവ് ഗ്രീൻ ലക്ഷ്യമിടുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന ഉയരം കുറഞ്ഞ ഫലവൃക്ഷങ്ങളുടെ വേരുപിടിപ്പിച്ച തൈകളാണ് പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് വിൽക്കുന്നത്.
വിവിധയിനം മാവുകൾ, കശുമാവ് ,ചന്ദനം, മാംഗോസ്റ്റിൻ,റമ്പൂട്ടാൻ,സപ്പോട്ട,ഗ്രാമ്പൂ, മുള്ളൻ തെങ്ങ്, ഇലഞ്ഞി, കൂവളം, വിവിധ ഔഷധസസ്യങ്ങൾ,ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങിയവകൊണ്ട് മഴകുട സമ്പൽസമൃദ്ധമാണ്. ഇതിനുപുറമേ സേവ് ഗ്രീൻ വനിതാ വിഭാഗമായ ഹരിതശ്രീയുടെ നേതൃത്വത്തിൽ ഒട്ടനവധി ചക്ക വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ചക്ക ഐസ്ക്രീമിൽ തുടങ്ങി ചക്ക അവിൽ, ചക്ക വരട്ടിയത്, ചക്ക അവിലോസ് പൊടി വിഭവങ്ങളുടെ പേര് നീളുന്നു. ഇതിനെല്ലാം പുറമെ തുണിസഞ്ചിയും തുണിയുടെ കുഷ്യനും മാക്സിയും ഉൾപ്പെടെ മഴകുട യിൽ ഉണ്ട്. ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതി കൊണ്ടുള്ള മേള രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച മഴ കുട ചുരുക്കും.