പത്തനംതിട്ട ജില്ലയില്‍ സഹകരണ മേഖലയില്‍ ടീം ഓഡിറ്റ് തുടങ്ങി

Deepthi Vipin lal

സംസ്ഥാനത്തു സഹകരണ മേഖലയില്‍ ടീം ഓഡിറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാരംഭപദ്ധതി ( പൈലറ്റ് പ്രോജക്ട് ) പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കും. ആഗസ്റ്റ് 16 മുതലാണു ഇതു നടപ്പാക്കുകയെന്നു സഹകരണ ഓഡിറ്റ് ഡയരക്ടര്‍ ഷെറിന്‍ എം.എസ്. അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ടീം ഓഡിറ്റിനായി സ്‌പെഷല്‍ ഗ്രേഡ് / സീനിയര്‍ ഓഡിറ്റര്‍മാര്‍ ലീഡറായി 14 ടീമുകളും കോഴഞ്ചേരി, അടൂര്‍, റാന്നി താലൂക്ക് അസി. ഡയരക്ടര്‍മാരെ ഉള്‍പ്പെടുത്തി മൂന്നു ടീമുകളും രൂപവത്കരിച്ച് ഉത്തരവായിട്ടുണ്ട്. ഓരോ ടീമിന്റെയും സംഘങ്ങളുടെയും പട്ടികയും സഹകരണ ഓഡിറ്റ് ഡയരക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/08/TEAM-AUDIT-ORDER-PATHANAMTHITTA-DIST.pdf” title=”TEAM AUDIT ORDER PATHANAMTHITTA DIST”]

Leave a Reply

Your email address will not be published.