നിലമേല്‍ സഹകരണ ബാങ്കിന്റെ എ.ടി.എം,സി.ഡി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

നിലമേല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം,സി.ഡി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിഭാ സംഗമം നടത്തി. കായിക പ്രതിഭകള്‍ക്കുള്ള പുരസ്‌കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു.

 

യൂത്ത് കസ്റ്റമര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം സാം.കെ.ഡാനിയലും തണല്‍ ചികിത്സ ധനസഹായ വിതരണം നിലമേല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിയാസി മാറ്റാപ്പള്ളിയും മുറ്റത്തെമുല്ല വായ്പ വിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍.പി. വിനോദ്കുമാറും നിര്‍വഹിച്ചു.

എസ്.എസ്.സലിന,എസ്.എല്‍.സുജിത്, എസ്.ജയപ്രകാശ്, എന്‍.സുരേന്ദ്രന്‍ നായര്‍, സജീവ് പുഷ്പമംഗലം,എ.എ. ജലീല്‍,എം.നസീര്‍, വി.ബിനു, ബി.സജീവ്കുമാര്‍, എം.നജുമൂദ്ദീന്‍,എം.ഷെരിഫുദ്ദീന്‍, എസ്. അബ്ദുള്‍ഹക്കിം, കെ.ശശിധരന്‍, പ്രജിത.പി, പ്രിയ സന്തോഷ്, സമീനാ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് എം.ആര്‍. പ്രവീണ്‍കുമാര്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് എം. സജീബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.