നിയമ ബോധവത്കരണ ക്ലാസ് നടത്തി

moonamvazhi

കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപ വായ്പാ പിരിവുകാര്‍ക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. മഹാത്മാ മന്ദിരത്തില്‍ നടന്ന പരിപാടി മേയര്‍ ടി.ഒ. മോഹന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഒ.പി. തിലകന്‍ അധ്യക്ഷത വഹിച്ചു.

ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ജോസ് ജോര്‍ജ് പ്ലാത്തോട്ടം, എം.കെ. അലവിക്കുട്ടി, പി.പി. സാവിത്രി, വി.ജെ. ലുക്കോസ്, സുരേഷ് ബാബു മണ്ണയാട്, എ. ഷര്‍മിള തുടങ്ങിയവര്‍ സംസാരിച്ചു. റിട്ട സഹകരണ രജിസ്ട്രാര്‍ അഡ്വക്കറ്റ് എം. രമേശന്‍ ക്ലാസ്സെടുത്തു. എം. ഉണ്ണികൃഷ്ണന്‍. പി.വി. പ്രേമന്‍, ടി. രാമകൃഷ്ണന്‍, കെ. ശിവശങ്കരന്‍, പിയൂസ്, ഇ. ശോഭനാവിജയന്‍, ജി. കുഞ്ഞികൃഷ്ണന്‍, കെ. അഷ്‌റഫ്, നസീര്‍, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!