നവംബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള  755.9 കോടി രൂപ അനുവദിച്ചു

Deepthi Vipin lal

2021 നവംബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള തുകയായ 755,90,01,300 രൂപ അനുവദിച്ചുകൊണ്ട് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. 49,48,591 ഗുണഭോക്താക്കള്‍ക്കാണു പെന്‍ഷന്‍ ലഭിക്കുക.

ഡിസംബര്‍ ഒന്നിനാരംഭിച്ച പെന്‍ഷന്‍വിതരണം ഡിസംബര്‍ പതിനഞ്ചിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. 25,46,015 പേര്‍ക്കു ബാങ്കുവഴിയാണു പെന്‍ഷന്‍ ലഭിക്കുക. 24,02,576 പേര്‍ക്കു ഡി.ടി.എച്ച്. വഴിയും കിട്ടും.

Leave a Reply

Your email address will not be published.