ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ വെബ്സൈറ്റ് : വളണ്ടിയറായി സേവനം ചെയ്യാൻ താൽപര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി.

adminmoonam

ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ സർക്കാർ വെബ്സൈറ്റ് തയ്യാറാക്കി.വളണ്ടിയറായി സേവനം ചെയ്യാൻ താൽപര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംസ്ഥാനത്ത് സ്ഥിതിഗതികൾ അപ്പോൾ ഔദ്യോഗികമായി അറിയിക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി. രക്ഷാപ്രവര്‍ത്തനത്തേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്നതിനാണ് വെബ് സൈറ്റ് . വളണ്ടിയറായി സേവനം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും, അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം,
അവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഈ സൈറ്റില്‍ ലഭ്യമാണ്. ഓരോ ജില്ലകളിലും ഉള്ള ആവശ്യങ്ങളും, അവ എത്തിക്കേണ്ട സ്ഥലങ്ങളും അറിയാൻ ഉള്ള സംവിധാനം.സഹായം ആവശ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ Geo Locations ആയിട്ട് ഈ സ്ഥലങ്ങൾ Map നുള്ളിൽ കാണുവാൻ സാധിക്കും.ദുരിതാശ്വാസ പ്രവത്തനങ്ങൾക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ, സർക്കാൽ പുറപ്പെടുവിച്ച അറിയിപ്പുകൾ , റിലീഫ് / കളക്ഷൻ സെന്ററുകളുടെ വിവരങ്ങൾ എന്നിവയും ഈ വെബ് സൈറ്റില്‍ ലഭ്യമാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published.