തൊടുപുഴ റൂറൽ ബാങ്കിന്റെ ഓണം സഹകരണ ചന്ത തുടങ്ങി.
തൊടുപുഴ റൂറൽ സഹകരണ ബാങ്കിന്റെ ഓണം സഹകരണ ചന്തക്ക് തുടക്കമായി. പി.ജെ.ജോസഫ് എം.എൽ.എ ഓണചന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ പി കെ മധു, ജലജ ശശി, കെ.എ. സിദ്ദിഖ്, ടി.ജി.ബിജു, സി.പി.കൃഷ്ണൻ, ബാങ്ക് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു. ഈ മാസം 10 വരെയാണ് ഓണച്ചന്ത. സബ്സിഡിയുള്ള 11 ഇനങ്ങൾക്ക് പുറമേ 14 ഇനം സാധനങ്ങളും ചന്തയിൽ ഉണ്ട്. കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെയാണ് ഓണച്ചന്ത.