തൃശ്ശുർ ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ പ്രവർത്തനം മാതൃകയാണെന്ന് അനിൽ അക്കര എം.എൽ.എ.

adminmoonam

തൃശ്ശുർ ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ വാർഷിക പൊതുയോഗം സംഘം വൈസ് പ്രസിഡണ്ട്. കെ.എസ്. ചന്ദ്രാനന്ദന്റെ അദ്ധ്യക്ഷതയിൽ തൃശൂർ ശ്രീ ജവഹർ ബാലഭവനിൽ വെച്ച് നടന്നു. 2018-2019 വർഷത്തിൽ SSLC, +2 FULL A+ കിട്ടിയ കുട്ടികൾക്കും അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുമുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം  അനിൽ അക്കര എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കൂടാതെ ദേശീയ അന്തർദേശീയ മത്സരങ്ങളിലെ വിജയികളായ സ്പോർട്സ് താരങ്ങൾക്കും വിരമിച്ച അംഗങ്ങൾക്കുമുള്ള ഉപഹാരം തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  കെ.പി. വിജയകുമാരൻ നായർ ഐ.പി.എസ് വിതരണം ചെയ്തു. സംസ്ഥാനത്തെ ഇതര സംഘങ്ങൾക്ക് മാതൃകയായ പ്രവർത്തനമാണ് സംഘം നടത്തുന്നതെന്നും തുടർന്നും അംഗങ്ങൾക്ക് ക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്താൻ സംഘത്തിന് കഴിയട്ടെ എന്നും എം.എൽ.എ. പറഞ്ഞു.തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി.  സി.ഡി. ശ്രീനിവാസൻ, രാജു. പി, വിൽസൺ. കെ. ഒ. ,  എം. ഡി. അന്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.