തൃശൂർ നഗരത്തിലെ 5000 ഓട്ടോ തൊഴിലാളികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി മാസ്കുകൾ നൽകി.

[mbzauthor]

ശാരീരിക അകലം സാമൂഹിക സുരക്ഷ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് കോവിഡ് 19 എന്ന മഹാ വിപത്തിനെ ഉന്മൂലനം ചെയ്യുവാൻ ബ്രേക്ക് ദി ചെയിൻ എന്ന സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അവർകൾ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികൾക്ക് അയ്യായിരത്തോളും മാസ്‌ക്കുകളും, സാനിറ്റയ്‌സറും, ലഘു രേഖകളും വിതരണം ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു .
തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ ടി.ജി സജീവ് വൈസ് പ്രസിഡന്റ് രവീന്ദ്രൻ എന്നിവർക്ക് പുറമേ ഭരണസമിതി അംഗങ്ങളായ വിനോദ് കെ.ജി, റെജിൻ തോമസ് , ജയപ്രകാശ് ബാലൻ , ബിജു പി.എം. എന്നിവർ സന്നിഹിതരായിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.