തൃശൂരില്‍ സഹകാരികള്‍ ധര്‍ണ നടത്തി
റിസര്‍വ്വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണ മേഖലയിലെ കടന്നുകയറ്റത്തിനെതിരെ സഹകരണ ക്ഷേമ സംരക്ഷണ സമിതി, തൃശൂര്‍ ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. എ.സി.മൊയ്തീന്‍ എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയര്‍മാന്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. സി.എം.എസ്. സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിന് കെ.വി.ഹരാദാസ്, ജോസഫ് ചാലിശ്ശേരി, ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം. കെ.കണ്ണന്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, സുനില്‍ അന്തിക്കാട്, എ.ആര്‍.ചന്ദ്രന്‍, കെ.സി.ഇ.യു ജില്ലാ സെക്രട്ടറി സി.ഡി.വാസുദേവന്‍, കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി സി.വി.സാബു, കെ.സി. ഇ.സി ജില്ലാ സെക്രട്ടറി ഷോബന്‍ തോമസ്, ംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍, കെ.മുരളീധരന്‍,കെ.വി ഷീബ എന്നിവര്‍ സംസാരിച്ചു. പി.ഗോപാലന്‍ സി.ഒ ജേക്കബ് ഒ എസ് ചന്ദ്രന്‍ അബ്ദുള്‍ കരിം പി.സുലൈമാന്‍ പി.കെ രാജന്‍ വിന്‍സന്റ് കാട്ടുക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.