ജി.പി.എ.ഐ.എസ് പദ്ധതി പ്രീമിയം അടക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു.

adminmoonam

ജി.പി.എ.ഐ.എസ് പദ്ധതി പ്രീമിയം അടയ്ക്കാനുള്ള സമയപരിധി ജൂൺ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കി ( ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി). 2020 വർഷത്തെ പ്രീമിയം തുക അടക്കാനുള്ള സമയപരിധി നേരത്തെ മാർച്ച് 31 വരെ ആയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയതിനെ തുടർന്നാണ് സമയപരിധി ഈ മാസം 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഈ മാസം 30 ന് ശേഷം സ്പാർക്കിൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല എന്ന് ധനകാര്യ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.