ജി.എസ്.ടി നിയമങ്ങള്‍ മലയാളത്തില്‍ പുസ്തകം പ്രകാശനം ചെയ്തു

Deepthi Vipin lal

അഡ്വ: കെ.എസ്.ഹരിഹരന്‍, അഡ്വ: ഹരിമ ഹരിഹരന്‍ എന്നിവര്‍ വിവര്‍ത്തനം ചെയ്ത ജി.എസ്.ടി നിയമങ്ങള്‍ മലയാളത്തില്‍ എന്ന പുസ്തകം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.

സി.ജി.എസ്.ടി, ഐ.ജ.എസ്.ടി, എസ്.ജി.എസ്.ടി ആക്ടുകളുടെ സമ്പൂര്‍ണ്ണ ലളിത മലയാള പരിഭാഷയും പ്രധാന വകുപ്പ് വകുപ്പുകളോടൊപ്പം വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ജി.എസ്.ടി നിയമത്തിന്റെ പ്രധാന ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ഒരു ഭാഗവുമുണ്ട്. കെ.വി തോമസ്, സ്.എ.ബാബു കള്ളിവയലില്‍, എ.എന്‍.പുരം ശിവകുമാര്‍, പി.എസ്. ജോസഫ്, സി. ബാലചന്ദ്രന്‍, പി. വെങ്കിട്ടരാമ അയ്യര്‍, കെ.എം. മുഹമ്മദ് സഗീര്‍, അഡ്വ:പി.എഫ്. ജോയ്, ഗോവിന്ദന്‍ നമ്പൂതിരി, അഡ്വ: ജി. രമാദേവി, ഹരിശങ്കര്‍.എസ് തുടങ്ങിയവര്‍ ഗവര്‍ണറില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.