ജനുവരി 5 നകം നിർദേശങ്ങൾ സമർപ്പിക്കാൻ പ്രാഥമിക സംഘം ജീവനക്കാരുടെ ആദ്യ ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിൽ തീരുമാനം.
ജനുവരി 5 നകം സംഘടനകളുടെ നിർദേശങ്ങൾ സമർപ്പിക്കാൻ തിരുവനന്തപുരത്തു നടന്ന പ്രാഥമിക സംഘം ജീവനക്കാരുടെ ആദ്യ ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പ്രാഥമിക സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മറ്റിയുടെ ആദ്യ യോഗം സഹകരണ സെക്രട്ടറി മിനി ആന്റണി യുടെ ഓഫീസിൽ ചേർന്നു. ഗവ. സെക്രട്ടറി, സഹ. രജിസ്ട്രാർ, നിക്ഷേപ ഗാരണ്ടി ബോർഡ് വൈസ് ചെയർമാൻ,വിവിധ സംഘടനകളായ കെ.സി.ഇ.യു, കെ.സി.ഇ.എഫ്, കെ.സി.ഇ.ഒ, കെ.സി.ഇ.സി എന്നീവരുടെ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.സഹകരണ മേഖലയും ജീവനക്കാരും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും സംഘടനകളുടെ വിശദമായ നിർദേശങ്ങൾ 2020 ജനുവരി 5 നകം സമർപ്പിക്കണമെന്നും തീരുമാനിച്ചു. തുടർന്ന് ക്രോഡീകരിച്ച റിപ്പോർട്ട് സഹകരണ രജിസ്ട്രാർ തയ്യാറാക്കി എല്ലാ അംഗങ്ങൾക്കും നൽകണമെന്നും തുടർന്ന് വേഗത്തിൽ ശമ്പള പരിഷ്കരണ കമ്മറ്റി യോഗം ചേർന്ന് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനും തീരുമാനിച്ചു.