കൺസ്യൂമർഫെഡ് ജീവനക്കാർ പ്രതിഷേധിച്ചു.

adminmoonam

കൺസ്യൂമർ ഫെഡ് ജീവനക്കാർ , സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തു 115 കേന്ദ്രങ്ങളിൽ പ്രീതിക്ഷേധ ധർണ്ണാസമരം സംഘടിപ്പിച്ചു. എറണാകുളത്തു ഹെഡ്ഓഫീസിനു മുൻപിൽ നടന്ന സമരം സി. ഐ. ടി. യു സംസ്ഥാനസെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘടനം നിർവഹിച്ചു. ഐഎൻടിയുസി ജില്ലാപ്രസിഡന്റ് കെ കെ ഇബ്രാഹിം സംസാരിച്ചു. കൺസ്യൂമർഫെഡ് വർക്കേഴ്സ്അസോസിയേഷൻ സിഐടിയുസംസ്ഥാന ജനറൽസെക്രട്ടറി കെ ജെ ജിജു കൺസ്യൂമർഫെഡ് എംപ്ലോയിസ് യൂണിയൻ ഐഎൻടിയുസി നേതാവ് ശ്രീഹരി ഒ പി എന്നിവർ സംസാരിച്ചു.


         തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള മാനേജ്മെൻ്റ് നയങ്ങൾക്കെതിരെയുള്ള സൂചന മാത്രമാണീ പ്രതിക്ഷേധ ധർണ്ണയെന്നും തൊഴിലാളി ദ്രോഹ നിലപാടുകളിൽ നിന്നും മാനേജ്മെൻ്റ് പിൻമാറാൻ തയ്യാറായില്ലെങ്കിൽ വരും നാളുകളിൽ തുടർ സമരങ്ങളിലൂടെ മുന്നോട്ടു പോകാൻ സംയുക്ത സമരസമിതി തയ്യാറാകുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ സിഐടിയു, ഐഎൻടിയുസി, എച്ച്.എംഎസ്, സി എൻ എം ഇ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.