ക്ഷീരഗ്രാമം പദ്ധതി വയനാട് ജില്ലയിൽ തുടങ്ങി

moonamvazhi

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടിയും നടത്തി. ഒ. ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. 13 പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളില്‍ ലഭ്യമായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം നേടിയ പനവല്ലി ക്ഷീര സംഘത്തെ വയനാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ആദരിച്ചു.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി മാത്യു പദ്ധതി വിശദീകരണം നടത്തി. പരിശീലന പരിപാടിയില്‍ സിനാജുദ്ദീന്‍ പി.എച്ച്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ വയനാട്, ക്ഷീരവികസന ഓഫീസര്‍ ശ്രീലേഖ എന്‍.എസ് എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി എ കെ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എന്‍ ഹരീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു സുരേഷ് ബാബു, ഡോ. അജയ്, പി കുര്യാക്കോസ്, തൃശ്ശൂരിലേരി ക്ഷീരസംഘം പ്രസിഡണ്ട് രാമകൃഷ്ണന്‍ വി വി, അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റ്, മാനന്തവാടി ശീലസംഘം പ്രസിഡന്റ് പി ടി ബിജു, കുന്നുമ്മല്‍ അങ്ങാടി സംഘം പ്രസിഡന്റ് രാധാകൃഷ്ണന്‍, ജോയ്‌സ് ജോണ്‍, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു, പനവല്ലി ക്ഷീരസംഘം പ്രസിഡന്റ് ഉണ്ണി പി എന്‍ സ്വാഗതവും ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.