ക്ലറിക്കല്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ : ചട്ടം ഭേദഗതിയിലെ അവ്യക്തത നീക്കണം – സി.ഇ.ഒ.

Deepthi Vipin lal

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും ക്ലറിക്കല്‍ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിനു ചട്ടം നിലവില്‍ വന്ന തീയതിയില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്കു 1:4 എന്ന അനുപാതത്തില്‍ നിന്നു ഇളവനുവദിക്കാന്‍ ഉദ്ദേശിച്ചുള്ള കരടു ഭേദഗതിയിലെ അവ്യക്തത നീക്കണമെന്നു കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലി ഗവണ്‍മെന്റ് സെക്രട്ടറിക്കു നല്‍കിയ നിവേദനത്തിലാണ് ഈയാവശ്യമുന്നയിച്ചത്.

സഹകരണ മേഖലയെയും ജീവനക്കാരെയും ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഹകരണ മന്ത്രി 2020 ഡിസംബര്‍ 18 നു സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ചട്ടം 185 ( 10 ) ലെ ഭേദഗതി പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്നും ഭേദഗതി നിലവില്‍ വന്ന 2014 നവംബര്‍ 26 നു നിലവിലുള്ള ജീവനക്കാരെ ഈ പ്രൊവിസോയില്‍ നിന്നു ഒഴിവാക്കാമെന്നും അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, കരടു വിജ്ഞാപനത്തില്‍ ചില അവ്യക്തതകളുണ്ട്. ചട്ടം 185 ( 10 ) നിലവില്‍ വന്ന തീയതിയില്‍ സബ് സ്റ്റാഫ് തസ്തികയിലെ യോഗ്യതയുള്ള ജീവനക്കാര്‍ എന്നു തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. ( 2014 നവംബര്‍ 26 നും 2017 നവംബര്‍ 26 നുമിടയില്‍ യോഗ്യത നേടിയവര്‍ക്കും ഈ പ്രൊവിസോയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട് ). കൂടാതെ, ചട്ടം ഭേദഗതി വിജ്ഞാപനത്തീയതി 2014 നവംബര്‍ ഇരുപത്തിയാറും ചട്ടം ഭേദഗതിത്തീയതി 2014 നവംബര്‍ ഇരുപത്തിയഞ്ചും കരടു ഭേദഗതി പ്രകാരം 2014 നവംബര്‍ 24 എന്നുമാണ്. ഇതിലും വ്യക്തത വരുത്തേണ്ടതുണ്ട് – നിവേദനത്തില്‍ ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദാലി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News