കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

moonamvazhi

സഹകരണ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി  അപലപനീയമാണെന്നും ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തവര്‍ക്കുള്ള ഇന്‍സെന്റീവ് അനുവദിക്കുക, ലീവ് സറണ്ടര്‍ ഉത്തരവില്‍ നിന്നും സഹകരണ ജീവനക്കാരെ ഒഴിവാക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

പ്രസിഡന്റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ടി.പി.എം.ബഷീര്‍, ഹനീഫ പെരിഞ്ചേരി, ഹനീഫ മൂന്നിയൂര്‍, അന്‍വര്‍ താനാളൂര്‍, ഹാരിസ് ആമിയന്‍, പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനീസ് കൂരിയാടന്‍ സ്വാഗതവും ട്രഷറര്‍ വി.പി. അബ്ദുല്‍ ജബാര്‍ നന്ദിയും പറഞ്ഞു.

സീനിയര്‍ വൈസ് പ്രസിഡന്റ് നൗഷാദ് പുളിക്കല്‍, എം.കെ.മുഹമ്മദ് നിയാസ്, ടി.യു. ഉമ്മര്‍ അസീസ് വെട്ടിക്കാട്ടിരി, ഹുസൈന്‍ ഊരകം, ഫസലു റഹിമാന്‍ പൊന്‍മുണ്ടം, ജുമൈലത്ത് കാവനൂര്‍, സാലിഹ് മാടമ്പി, ജബാര്‍ പള്ളിക്കല്‍, ഉസ്മാന്‍ തെക്കത്ത്, ടി.പി. ഇബ്രാഹീം കുറ്റിപ്പുറം, വി. അബ്ദുറഹിമാന്‍ കാരപ്പുറം, ശാഫി പരി,ടി.പി.നജ്മുദ്ധീന്‍, ജാഫര്‍ പുത്തന്‍പീടിക, എം.ഷറഫുദ്ധീന്‍, പി.വി.സമദ്, വി.ടി.അബ്ദുല്‍ അസീസ്, ഇ.സി.അബൂബക്കര്‍ സിദ്ധീഖ്, കെ.ടി.മുജീബ്, പി.സെമീര്‍ ഹുസൈന്‍, അന്‍വര്‍ നാലകത്ത്, എന്‍.യൂസ്ഫ്, പി.മുസ്തഫ കാളികാവ്, ടി.നിയാസ് ബാബു, സി.അബ്ദുറഹിമാന്‍ കുട്ടി, വി.കെ.സുബൈദ, വാക്യത്ത് റംല,ബേബി വഹീദ, ഇസ്മായീല്‍ കാവുങ്ങല്‍, യൂസുഫ് കല്ലേരി, മുഹമ്മദലി കുറ്റിപ്പുറം എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.